മിനിലോറി മറിഞ്ഞ നിലയിൽ
Posted On
date_range Updated On
date_range മിനിലോറി മറിഞ്ഞു; വൻഅപകടം ഒഴിവായി
കൊട്ടിയം: ദേശീയപാതയിലൂടെ തടി കയറ്റി വരികയായിരുന്ന മിനിലോറി മറിഞ്ഞു. സംഭവസമയം റോഡിൽ മറ്റ് വാഹനങ്ങളോ വഴിയാത്രക്കാരോ ഇല്ലാത്തതിനാൽ വലിയ അപകടം ഒഴിവായി.
ലോറി ഡ്രൈവറും ക്ലീനറും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വെള്ളിയാഴ്ച വൈകീട്ട് ദേശീയപാതയിൽ കൊട്ടിയം ജങ്ഷന് കിഴക്കുവശത്തായിരുന്നു അപകടം.
തിരുവനന്തപുരം ഭാഗത്തുനിന്ന് കൊല്ലത്തേക്ക് തടിയുമായി വരികയായിരുന്ന മിനിലോറിയുടെ ടയർ പൊട്ടി ലോറി മറിയുകയായിരുന്നു. സംഭവത്തെ തുടർന്ന് ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.