Posted On
date_range Updated On
date_range സി.പി.െഎയിൽ കൂട്ട രാജി; അമ്പതോളം പ്രവർത്തകർ സി.പി.എമ്മിൽ ചേർന്നു
കൊട്ടിയം: ആദിച്ചനല്ലൂർ കുണ്ടുമണ്ണിൽ സി.പി.ഐയിൽ കൂട്ടരാജി. അമ്പതോളം സി.പി.ഐ പ്രവർത്തകർ സി.പി.എമ്മിൽ ചേർന്നു. സി.പി.ഐ ബ്രാഞ്ച് സെക്രട്ടറിയും എ.ഐ.വൈ.എഫ് നേതാവുമായ സാജിദിെൻറ നേതൃത്വത്തിലാണ് പ്രവർത്തകർ പാർട്ടി വിട്ടത്. കൊട്ടിയം എൻ.എസ് മന്ദിരത്തിൽ സി.പി.എം ഏരിയ സെക്രട്ടറി എൻ. സന്തോഷ് പാർട്ടി പതാക നൽകി ഇവരെ സ്വീകരിച്ചു.
സി.പി.എം ജില്ല കമ്മിറ്റി അംഗം ആർ. ബിജു, ഏരിയ കമ്മിറ്റി അംഗങ്ങളായ എസ്. ഫത്തഹുദ്ദീൻ എം. സുഭാഷ്, സജി കുമ്മല്ലൂർ, ഇബ്രാഹിം കുട്ടി, കെ.എസ്. ചന്ദ്രബാബു, ബി. രാജേന്ദ്രൻ, എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.