സ്​കേറ്റിങ്​ താരം മധു

പുതിയ മുഖ്യമന്ത്രി അധികാരമേൽക്കുമ്പോൾ മധുവിന്​ അങ്ങെത്തണം; ത​െൻ ആവശ്യമറിയിക്കാൻ

കൊട്ടിയം: ജില്ലകൾ തെന്നിയെത്തിയ മധുവി​െൻറ ആവശ്യം കേരളത്തി​െൻറ പുതിയ മുഖ്യമന്ത്രി ആരായാലും അദ്ദേഹത്തിന്​ മുന്നിൽ ഉടനെ​െയത്തും. കിലോമീറ്ററുകൾ കടന്നുള്ള ഈ കപ്പലണ്ടി കച്ചവടക്കാര​െൻറ നിശ്ചയദാർഢ്യത്തിന്​ മുന്നിൽ തലസ്ഥാനം വരെയുള്ള ജില്ലക്കാർ നൽകിയ ഐക്യദാർഢ്യം അത്ര വലുതാണ്. കോഴിക്കോട് കടപ്പുറത്തെ ഉന്തുവണ്ടി കപ്പലണ്ടി കച്ചവടക്കാരനായ ഈ യുവാവിെൻറ സ്കേറ്റിങ്​ എന്ന കായിക ഇനത്തോടുള്ള അടങ്ങാത്ത ആവേശമാണ് ഈ കോവിഡ് കാലത്തും റോഡ് മാർഗം സ്കേറ്റ് ചെയ്ത് മുഖ്യമന്ത്രിക്ക് മുന്നിലെത്താൻ പ്രേരണയായത്.

ബോർഡ് സ്കേറ്റിങ്​ എന്ന കായിക ഇനത്തെ സ്പോർട്സ് അക്കാദമിയുടെ കായിക ഇനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്നും തനിക്ക് ബോർഡ് സ്കേറ്റിങ്ങുമായി രാജ്യം ചുറ്റുന്നതിന് ആവശ്യമായ അനുവാദവും സംവിധാനവും ഉണ്ടാക്കിത്തരണമെന്നുമുള്ള ആവശ്യവുമായാണ് കോഴിക്കോട് ചേളന്നൂർ കക്കോടിമുക്ക് മാമ്പറ്റത്താഴത്ത് മധുവെന്ന പതിനെട്ടുകാരൻ ഇക്കഴിഞ്ഞ മാർച്ച് നാലിന് കാസർകോടുനിന്ന്​ തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചത്.

കോഴിക്കോട് ബീച്ചിലെ ഐസ്ക്രീം കച്ചവടക്കാരനായിരുന്ന മഹേഷി​െൻറയും കപ്പലണ്ടി കച്ചവടക്കാരിയായ ബേബിയുടെയും ആറ്​ മക്കളിൽ മൂന്നാമനാണ്. മാതാവി​െൻറ കെട്ടുതാലി പണയംവെച്ച്​ കിട്ടിയ മൂവായിരം രൂപയിൽ നിന്നാണ് വഴിച്ചെലവിന് പണം കണ്ടെത്തുന്നത്.

ബസ് സ്​റ്റാൻഡുകളിലും സ്​റ്റേഡിയങ്ങളിലുമായിട്ടായിരുന്നു രാത്രികാലം ചെലവഴിച്ചിരുന്നത്. സുമനസ്സുകൾ നൽകിയ താങ്ങുംതണലുമാണ് ഊണിനും ഉറക്കത്തിനും തുണയായത്. വെള്ളിയാഴ്ച കൊല്ലത്തെത്തിയ മധു കൊല്ലൂർവിള പള്ളിമുക്കിലുള്ള ഗണ്ണാസ്​ ഫുട്​ബാൾ കോർട്ടിലായിരുന്നു രാത്രി തങ്ങിയത്. രണ്ട്​ മാസത്തെ യാത്രക്കൊടുവിൽ മേയ് നാലിന് തലസ്ഥാനത്തെത്തുകയാണ് മധുവി​െൻറ ലക്ഷ്യം. മുഖ്യ​മന്ത്രിക്ക്​ മുന്നിലെത്തിയാൽ ത​െൻറ ആവശ്യത്തിന്​ അനുകൂല നടപടിയു​ണ്ടാകുമെന്ന പ്രതീക്ഷയിൽ യാത്ര തുടരുകയാണ്​ മധു.

Tags:    
News Summary - Madhu's journey in his roller skating

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.