ദേശീയപാതയിൽ മ​റി​ഞ്ഞ​ ലോ​റി

ദേശീയപാതയിൽ തടി കയറ്റിവന്ന ലോറി മറിഞ്ഞു

കൊ​ട്ടി​യം: ത​ടി ക​യ​റ്റി​വ​ന്ന ലോ​റി ദേ​ശീ​യ​പാ​ത​യി​ൽ മ​റി​ഞ്ഞു. സം​ഭ​വ​സ​മ​യം റോ​ഡി​ൽ മ​റ്റ് വാ​ഹ​ന​ങ്ങ​ൾ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച അ​ഞ്ചോ​ടെ ദേ​ശീ​യ പാ​ത​യി​ൽ പ​റ​ക്കു​ള​ത്താ​യി​രു​ന്നു അ​പ​ക​ടം. തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തു​നി​ന്ന് കൊ​ല്ലം ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ലോ​റി​യു​ടെ ട​യ​ർ പ​ഞ്ച​റാ​യി നി​യ​ന്ത്ര​ണം വി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു.

ലോ​റി ഡ്രൈ​വ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പെ​ട്ടു. സം​ഭ​വ​ത്തെ​തു​ട​ർ​ന്ന് ദേ​ശീ​യ​പാ​ത​യി​ൽ ഏ​റെ​നേ​രം ഗ​താ​ഗ​തം മു​ട​ങ്ങി. കൊ​ട്ടി​യം പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് ലോ​റി ഉ​യ​ർ​ത്തി​മാ​റ്റി ത​ടി​ക​ൾ റോ​ഡി​ൽ​നി​ന്ന് മാ​റ്റി​യ​ശേ​ഷ​മാ​ണ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.