സത്യപ്രതിജ്ഞക്കുശേഷം വിവാഹിതനായ സജാദും വധു മിസ്റിയയും
Posted On
date_range Updated On
date_range ഇവിടെ സത്യപ്രതിജ്ഞ; അവിടെ മിന്നുകെട്ട്
കൊട്ടിയം: സത്യപ്രതിജ്ഞക്ക് തൊട്ടുപിന്നാലെ പഞ്ചായത്ത് അംഗത്തിന് മിന്നുകെട്ട്. തൃക്കോവിൽവട്ടം പഞ്ചായത്ത് എട്ടാം വാർഡ് കണ്ണനല്ലൂരിൽനിന്ന് ജയിച്ച സജാദ് സലിമാണ് സത്യപ്രതിജ്ഞ കഴിഞ്ഞ് വിവാഹവേദിയിലേക്ക് പോയത്.
കണ്ണനല്ലൂർ എടപ്പാംതോട് അബ്ദുൽ സലിമിെൻറയും മിസ്രിയ ബായിയുടെയും മകൾ അൻസിയയാണ് വധു. നിക്കാഹ് നേരത്തേ കണ്ണനല്ലൂർ മുസ്ലിം ജമാഅത്തിൽ െവച്ച് നടന്നിരുന്നു.
മിന്നുകെട്ടിെൻറ സമയം വരണാധികാരിയെ അറിയിച്ചതിനെ തുടർന്ന് ആദ്യംതന്നെ സത്യപ്രതിജ്ഞ നടത്തി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വധൂഗൃഹത്തിലായിരുന്നു ചടങ്ങുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.