കൊട്ടിയം: വീട്ടിനുള്ളില്‍ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. വെളിച്ചിക്കാല സാലു ഭവനില്‍ ഷൈജുഖാനെ(45) യാണ് കണ്ണനല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച ഉച്ചക്കാണ് ജാസ്മിന് (40) നെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയിലും ഷൈജുഖാനെ അബോധാവസ്ഥയിലും കണ്ടെത്തിയത്. ഇയാള്‍ പൊലീസ് നിരീക്ഷണത്തില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ജാസ്മിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞതോടെയാണ് ഷൈജു ഖാനെ പൊലീസ് അറസ്റ്റ് ചെയ്തത്.
കുട്ടികള്‍ക്ക് മയക്കുഗുളിക നല്കി ഉറക്കിയ ശേഷം കിടപ്പുമുറിയില്‍ സംസാരിച്ചുകൊണ്ടിരുന്ന ഭാര്യയെ പിറകിലൂടെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുെന്നന്നും ചോദ്യംചെയ്യലില്‍ ഇയാള്‍ പൊലീസിനോട് പറഞ്ഞു. ഭാര്യയുടെ മരണം ഉറപ്പാക്കിയ ശേഷം കൈയില്‍ കരുതിയിരുന്ന ഗുളിക കഴിച്ച ശേഷം തൂങ്ങിമരിക്കാനായിരുന്നു പദ്ധതിയെങ്കിലും ഗുളിക കഴിച്ചതോടെ ബോധരഹിതനായി വീഴുകയായിരുന്നു. ആത്മഹത്യാക്കുറിപ്പും ഇയാള്‍ എഴുതിെവച്ചിരുന്നതായി പൊലീസ് പറഞ്ഞു.
വലിയ സാമ്പത്തികബാധ്യതയാണ് ഭാര്യയെ കൊലപ്പെടുത്താന്‍ പ്രേരിപ്പിച്ചതെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയ ഇയാള്‍ക്ക് കോവിഡ് കാലമായതിനാല്‍ തിരികെ പോകാന്‍ കഴിഞ്ഞില്ല. മൂത്ത മകളുടെ വിവാഹത്തിന് പണം കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് ഭാര്യയെ കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്യാമെന്ന് തീരുമാനിച്ചതെന്നും ഷൈജു പൊലീസിന് നല്കിയ മൊഴിയില്‍ പറയുന്നു. ശനിയാഴ്ച ഇയാളെ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോള്‍ നാട്ടുകാരും കൊല്ലപ്പെട്ട ജാസ്മിന്റെ ബന്ധുക്കളും പ്രതിഷേധവുമായെത്തി. ചാത്തന്നൂര്‍ എ.സി.പി ബി. ഗോപകുമാര്‍, കണ്ണനല്ലൂര്‍ എസ്.എച്ച്.ഒ. വിപിന്‍ കുമാര്‍, എസ്.ഐ സജീവ്, എ.എസ്.ഐ മാരായ ബിജു, സതീഷ്, ജോസ് ടി. ബെന്‍, സി.പി.ഒ നജീബ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.