കൊട്ടിയത്ത് വ്യാപാര സ്ഥാപനത്തിന് മുന്നിൽ മൂടാതെ
കിടക്കുന്ന കുഴി
Posted On
date_range Updated On
date_range ദേശീയപാത പുനർനിർമാണം: മൂടാതെ കടകൾക്ക് മുന്നിലെ കുഴികൾ
കൊട്ടിയം: ദേശീയപാത പുനർനിർമാണ ഭാഗമായി കടകൾക്ക് മുന്നിലെടുത്ത കുഴികൾ മൂടാത്തത് വ്യാപാരികളെ ദുരിതത്തിലാക്കുന്നതായി പരാതി. കൊട്ടിയം ജങ്ഷനിൽ കടകൾക്കു മുന്നിലെടുത്ത കുഴികളാണ് മൂടാതെ കിടക്കുന്നത്. 10 ദിവസം മുമ്പെടുത്ത കുഴി ഇതുവരെയും മൂടാതെ നിർമാണ പ്രവർത്തനങ്ങൾ ഇഴഞ്ഞുനീങ്ങുകയാണ്. ഇത് വ്യാപാര സ്ഥാപനങ്ങളിൽ കച്ചവടം നടക്കാത്ത സ്ഥിതിയുണ്ട്. നിർമാണം വേഗത്തിലാക്കി കുഴികൾ മൂടാൻ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യമുയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.