മേവറത്ത് ബൈപാസ് റോഡിൽ വെള്ളം കയറിയ നിലയിൽ
Posted On
date_range Updated On
date_range കനത്ത മഴ: തോടായി ബൈപാസ്
കൊട്ടിയം: ചൊവ്വാഴ്ച വൈകീട്ടുണ്ടായ കനത്ത മഴയിൽ നിർമാണം നടക്കുന്ന ദേശീയപാത തോടായി മാറി. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ടെടുത്ത കുഴികളിൽ വെള്ളം നിറഞ്ഞ് റോഡേത് കുഴിയേത് എന്നറിയാൻ കഴിയാത്ത അവസ്ഥയാണ്. ബൈപാസ് റോഡിൽ മേവറത്തിനടുത്ത് റോഡിൽ വെള്ളംനിറഞ്ഞത് വാഹന യാത്രക്കാരെ വലച്ചു.
നിരവധി വാഹനങ്ങൾ വെള്ളത്തിൽ കുടുങ്ങിക്കിടന്നു. ദേശീയപാതയുടെ നിർമാണത്തിനെടുത്ത കുഴികൾ വെള്ളം നിറഞ്ഞ് അപകട കെണിയായി മാറിയിട്ടുണ്ട്. മഴയോടൊപ്പമുണ്ടായ ശക്തമായ മിന്നലിൽ കൊട്ടിയം ഭാഗത്ത് മണിക്കൂറുകളോളം വൈദ്യുതി വിതരണവും തടസ്സപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.