ഫയർഫോഴ്സ് പശുവിനെ കരക്ക് കയറ്റിയപ്പോൾ
Posted On
date_range Updated On
date_range തോട്ടിൽ വീണ പശുവിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി
കൊട്ടിയം: മയ്യനാട് പുല്ലിച്ചിറ കോവുച്ചിറയിൽ തോട്ടിൽ വീണ പശുവിനെ ഫയർഫോഴ്സ് സംഘവും സിവിൽ ഡിഫൻസ് ഫോഴ്സ് അംഗങ്ങളും ചേർന്ന് രക്ഷപ്പെടുത്തി.
കോവുച്ചിറ വയലിൽ വീട്ടിൽ സുഷമയുടെ പശുവാണ് തിങ്കളാഴ്ച രാവിലെ അടുത്തുള്ള തോട്ടിൽ വീണത്. കടപ്പാക്കടയിൽ നിന്നെത്തിയ ഫയർഫോഴ്സ് പശുവിനെ രക്ഷപ്പെടുത്തി. എ.എസ്.ടി.ഒ മാരായ ദിലീപ്, ഡൊമിനിക് എഡ്മണ്ട്, ഫയർ ഓഫിസർമാരായ ശരത്, അജു, മനുകുമാർ ദീപക് ഷഹാദ്, രാധാകൃഷ്ണൻ നായർ, സിവിൽ ഡിഫെൻസ് വാർഡൻ ഷിബു റാവുത്തർ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.