ഉമയനല്ലൂർ മേഖലയിൽ കനാലിൽ കാടുകയറിക്കിടക്കുന്നു
Posted On
date_range Updated On
date_range കനാലുകൾ കാടുകയറുന്നത് ഭീഷണി: ഇവിടം ഇഴജന്തുക്കളുടെ താവളമായി മാറി
കൊട്ടിയം: കുറ്റിച്ചെടികൾ വളർന്ന് കാടുകയറി കിടക്കുന്ന കനാലുകൾ പരിസരവാസികൾക്ക് ഭീഷണിയാകുന്നു. ഉമയനല്ലൂർ പള്ളിക്കടുത്തും മൈലാപ്പൂര് പേരയം റോഡിലുമുള്ള കനാലുകളാണ് കാടുകയറിക്കിടക്കുന്നത്. ചെടികൾ വളർന്നുനിൽക്കുന്നതിനാൽ ഇവിടം ഇഴജന്തുക്കളുടെ താവളമായി മാറി. കനാലുകൾ വൃത്തിയാക്കണമെന്ന് അധികൃതരോട് പലതവണ ആവശ്യപ്പെട്ടെങ്കിലും അനുകൂല നടപടികൾ ഉണ്ടായില്ലെന്നാണ് ജനപ്രതിനിധികൾ പറയുന്നത്. ഇഴജന്തുക്കളുടെ സ്വൈരവിഹാരം മൂലം പരിസരത്തെ വീടുകളിലുള്ളവർ ഭയത്തോടെയാണ് വീടിന് പുറത്തേക്കിറങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.