Posted On
date_range Updated On
date_range ബാലികയെ പീഡിപ്പിച്ച 93കാരൻ അറസ്റ്റിൽ
കൊട്ടിയം: എട്ടുവയസ്സുള്ള ബാലികയെ പീഡിപ്പിച്ച കേസിൽ 93 കാരനെ പോക്സോ വകുപ്പുചുമത്തി െപാലീസ് അറസ്റ്റ് ചെയ്തു. മുഖത്തല കിഴവൂർ സ്വദേശി കാസിംകുഞ്ഞാണ് അറസ്റ്റിലായത്. കോവിഡ് പരിശോധന കഴിഞ്ഞ പ്രതി ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വീടിനടുത്ത് ട്യൂഷൻ പഠിക്കാനെത്തിയ ബാലികയെ ശാരീരികമായി ഉപദ്രവിച്ചതായാണ് പരാതി. സമീപജില്ലയിൽ താമസിക്കുന്ന മാതാവിെൻറ അടുത്ത് കുട്ടി എത്തിയപ്പോഴാണ് പീഡനവിവരം അറിയുന്നത്. ശാരീരിക അസ്വസ്ഥതകളും പനിയും പ്രകടിപ്പിച്ച കുട്ടിയെ ആശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് പീഡനം നടന്നതായി കണ്ടെത്തിയത്. മാതാവ് ചൈൽഡ്ലൈന് പരാതി നൽകി. കൊട്ടിയം െപാലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.