ഷിജുമോൻ
ഭാര്യയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ
കൊട്ടാരക്കര: ഭാര്യയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചയാളെ കൊട്ടാരക്കര പൊലീസ് പിടികൂടി. കോട്ടാത്തല അഭിജിത്ത് ഭവനിൽ ഷിജുമോൻ (43) ആണ് പിടിയിലായത്.
സംശയത്തിന്റെ പേരിൽ എല്ലാ ദിവസവും ഭാര്യയുമായി വഴക്ക് പതിവായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ഭാര്യയെ വീടിന്റെ മുറ്റത്തേക്ക് വലിച്ചിട്ട് കഴുത്തിൽ കത്തികൊണ്ട് മുറിവേൽപ്പിച്ചു. മുമ്പ് ഭാര്യയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ചിട്ടുണ്ട്. സ്ഥലത്തെത്തിയ പൊലീസ് ഒളിവിൽ പോയ പ്രതിയെ പണയിൽ ക്ഷേത്രത്തിന് സമീപത്ത് നിന്ന് പിടികൂടി. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൊട്ടാരക്കര ഇൻസ്പെക്ടർ വി.എസ്. പ്രശാന്ത്, എസ്.ഐ രാജൻ, എ.എസ്.ഐ ജുമൈല, സി.പി.ഒ അഭി സലാം എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.