വിനോദ്
Posted On
date_range Updated On
date_range ബലാത്സംഗശ്രമം; പ്രതി പിടിയിൽ
കൊട്ടാരക്കര: വിലങ്ങറ പിണറ്റിൻമുകളിൽ ആളൊഴിഞ്ഞ റബർ പുരയിടത്തിൽവെച്ച് വീട്ടമ്മയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസിലെ പ്രതിയായ ഉമ്മന്നൂർ പിണറ്റിൻമുകളിൽ വിജയ സദനത്തിൽ വിനോദ് (45) അറസ്റ്റിലായി. നാലിന് രാവിലെ 11ഓടെ വീട്ടമ്മ റബർ പുരയിടത്തിൽ പാൽ ശേഖരിക്കുന്നതിനായി പോകുമ്പോഴാണ് ഇയാൾ ആക്രമിച്ചതെന്ന് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.
പരിക്കേറ്റ വീട്ടമ്മ ആശുപത്രിയിൽ ചികിത്സതേടി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാൾ മുമ്പ് അബ്കാരി കേസിൽ അറസ്റ്റിലായിട്ടുണ്ട്. എസ്.ഐ ഗോപന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.