കൊല്ലം: ഉമ്മന്നൂര്‍ ഗ്രാമപഞ്ചായത്തിലെ നെല്ലിക്കുന്നത്ത് ജില്ല പഞ്ചായത്ത് നിർമിച്ച തണ്ണീര്‍ പന്തല്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി കെ.എന്‍. ബാലഗോപാല്‍ നിര്‍വഹിച്ചു. ജില്ല പഞ്ചായത്ത് ആവിഷ്‌കരിച്ച നൂതന പദ്ധതിയാണ് തണ്ണീര്‍ പന്തലെന്ന് അദ്ദേഹം പറഞ്ഞു. കഫറ്റേരിയ, സ്‌നാക്‌സ് ബാര്‍, ടോയ്‌ലറ്റ് ബ്ലോക്, ക്ലോക് റൂം സൗകര്യങ്ങളോടെയുള്ള വഴിയോര വിശ്രമകേന്ദ്രങ്ങളാണ് തണ്ണീര്‍ പന്തല്‍. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനത് വരുമാനം വർധിപ്പിക്കുന്നതിനും തൊഴില്‍ ലഭ്യമാക്കുന്നതിനും സഹായകരമാകും വിധത്തിലാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്. ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സാം കെ. ഡാനിയേല്‍ അധ്യക്ഷത വഹിച്ചു. ഉമ്മന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക ശിവന്‍, ജില്ല പഞ്ചായത്തംഗം ജയശ്രീ വാസുദേവന്‍ പിള്ള, വൈസ് പ്രസിഡന്റ് അഡ്വ. സുമലാല്‍, ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികള്‍, സെക്രട്ടറി ബിനുന്‍ വാഹിദ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.