.....kc+ kw.... ജില്ല പ്രവർത്തക സമിതി കൊല്ലം: മേയ് 13ന് കാസർകോട് നടക്കുന്ന ഐ.എൻ.എൽ സംസ്ഥാന സമ്മേളന പ്രഖ്യാപന റാലി ചരിത്രസംഭവമാക്കി മാറ്റണമെന്ന് ജില്ല പ്രവർത്തക സമിതി തീരുമാനിച്ചു. ജില്ലയിലെ എല്ലാ മണ്ഡലം കമ്മിറ്റികളും മേയ് അഞ്ചിനു മുമ്പ് വിളിച്ചുചേർക്കാൻ തീരുമാനിച്ചു. ജില്ല പ്രസിഡന്‍റ് കുറ്റിയിൽ നിസാം അധ്യക്ഷതവഹിച്ചു. ജില്ല സെക്രട്ടറി സൈനുദ്ദീൻ ആദിനാട്, എ.എം. ഷെരീഫ്, ഡോ. അഫ്സൽ, ഹുസൈൻ ഹാജി, കല്ലുംതാഴം ഷാജഹാൻ, നൗഷാദ് പൈനുംമൂട്, അൻസാർ നാഗൂർ, അജീബ് കൊല്ലം എന്നിവർ സംസാരിച്ചു. ---------------------------------------------- എസ്.വൈ.എസ് ജില്ല വ്യാപാരി സംഗമം കൊല്ലം: എസ്.വൈ.എസ് ജില്ല കമ്മിറ്റി നടത്തിയ വ്യാപാരികളുടെ സൗഹൃദ സംഗമം സംസ്ഥാന വൈസ് പ്രസിഡന്‍റ് ഡോ. മുഹമ്മദ് കുഞ്ഞ് സഖാഫി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് അബ്ദുർ റഹ്മാൻ ബാഫഖി തങ്ങൾ അധ്യക്ഷതവഹിച്ചു. ക്ലാപ്പന ശിഹാബ്, അഹമ്മദ് സഖാഫി, ഷഹീർ ജൗഹരി, ശിഹാബുദ്ദീൻ മിസ്ബാഹി തങ്ങൾ, യഹിയ മുസ്‌ലിയാർ, നാസർ അയത്തിൽ എന്നിവർ സംസാരിച്ചു. ---------------------------------------------- ഭക്ഷ്യധാന്യ കിറ്റ് വിതരണം കൊല്ലം: അഞ്ചാലുംമൂട് കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ് എന്നിവ ചേർന്ന് നടത്തിയ റമദാൻ കിറ്റ് വിതരണം എസ്.വൈ.എസ് ജില്ല സെക്രട്ടറി ഷഹീർ ജവ്ഹരി ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്‍റ് അബ്ദുൽ റഷീദ് മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് കൊല്ലം സോൺ ജനറൽ സെക്രട്ടറി കിളികൊല്ലൂർ വാഹിദ്, ജില്ല സെക്രട്ടറി താഹ ഞാറയ്ക്കൽ, ബഷീർ മുസ്‌ലിയാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.