വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഇ.എസ്.ഐ ഡിസ്പെൻസറി
കടയ്ക്കൽ: പഞ്ചായത്ത് വാഗ്ദാനം ഫയലുകളിൽ ഒതുങ്ങി. ഇ.എസ്.ഐ ഡിസ്പെൻസറി വാടക കെട്ടിടത്തിൽ തന്നെ. കടയ്ക്കലിൽ ഇ.എസ്.ഐ ഡിസ്പെൻസറിക്ക് കെട്ടിടം നിർമിക്കാൻ വസ്തുവാങ്ങി നൽകുമെന്ന കടയ്ക്കൽ പഞ്ചായത്തിന്റെ വാഗ്ദാനം നടപ്പാകാതെ വർഷങ്ങൾ.
ആദ്യം കടയ്ക്കൽ ആറ്റുപുറത്ത് വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഡിസ്പെൻസറി ഇപ്പോൾ കടയ്ക്കൽ എറ്റിൻകടവിൽ വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.
ഇവിടെ അടിസ്ഥാന സൗകര്യവും കുറവാണ്. ദിവസേന നൂറുകണക്കിന് ആളുകളാണ് ഇവിടെ എത്തുന്നത്. പഞ്ചായത്ത് സ്ഥലം നൽകിയാൽ ഡിസ്പെൻസറി ആശുപത്രിയാക്കി ഉയർത്തുന്നതിന് ശിപാർശ ചെയ്യുമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉറപ്പുനൽകിയിരുന്നു.
നിലവിലുള്ള പഞ്ചായത്ത് കമ്മിറ്റി ഡിസ്പെൻസറിക്ക് കെട്ടിടം നിർമിക്കാൻ സ്ഥലം വാങ്ങി നൽകുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചെങ്കിലും തുടർ നടപടിയുണ്ടാകുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.