കാർ പൂർണമായി കത്തിനശിച്ച നിലയിൽ
കടയ്ക്കൽ: ഭാര്യയുമായുള്ള വഴക്കിനെ തുടർന്ന് ഭർത്താവ് സ്വന്തം കാർ കത്തിച്ചു. വെള്ളാർവട്ടം കാറ്റാടിമൂട് മംഗലത്ത് പുത്തൻവീട്ടിൽ ദിലീഷാണ് കാർ കത്തിച്ചത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. വീടിന്റെ മുൻവശത്ത് റോഡിൽകിടന്ന കാറാണ് കത്തിച്ചത്. വഴക്കിനുശേഷം ഭാര്യ ഇരുചക്രവാഹനത്തിൽ സമീപത്തെ കടയിൽ പോയസമയം കാറിന് തീയിടുകയായിരുന്നു. തുടർന്ന് ഭാര്യയുടെ ഇരുചക്രവാഹനത്തിനും കേടുവരുത്തി. കടയ്ക്കൽ നിന്ന് അഗ്നിരക്ഷാസേനയെത്തിയാണ് തീ കെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.