മംഗലാപുരത്തുനിന്ന് കൊണ്ടുവന്ന 6000 കിലോ മത്സ്യം പിടികൂടി

കടയ്ക്കൽ: ജില്ലയിൽ വിൽപനക്കായി മംഗലാപുരം രത്നഗിരിയിൽനിന്ന്​ കൊണ്ടുവന്ന 6000 കിലോ മത്സ്യം ചടയമംഗലം പൊലീസ് പിടികൂടി. ശനിയാഴ്ച രാത്രിയാണ് സംഭവം. ഇളവക്കോട് കമീഷൻ കടയിൽ വിൽക്കാൻ കൊണ്ടുവന്നതാണ് മത്സ്യം. പിടിച്ചെടുത്ത മത്സ്യത്തിന് ആറുലക്ഷം രൂപയോളം വിലവരും. വാഹനത്തിെൻറ ഡ്രൈവർ കോഴിക്കോട് സ്വദേശി ബിനുവിനെ പൊലീസ് അറസ്​റ്റ്​ ചെയ്തു.

പിടിച്ചെടുത്ത മത്സ്യം പഞ്ചായത്തിെൻറ സഹായത്തോടെ നശിപ്പിച്ചുകളയുമെന്ന് പൊലീസ് അറിയിച്ചു. വാഹനം കോടതിക്ക് കൈമാറും. എസ്.ഐ ശരത്​ലാൽ, സിവിൽ പൊലീസ് ഓഫിസർ അനീഷ്, ഹോംഗാർഡ് സുരേഷ് എന്നിവരടങ്ങിയ സംഘമാണ് മത്സ്യലോറി പിടികൂടിയത്. കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ പുറമെനിന്നുള്ള മത്സ്യത്തിെൻറ വിൽപന ജില്ലയിൽ നിരോധിച്ചിട്ടുണ്ട്. നേരത്തേയും അയൽസംസ്ഥാനങ്ങളിൽനിന്ന് എത്തിച്ച മത്സ്യം പൊലീസ്​ പിടിച്ചെടുത്തിരുന്നു.

Tags:    
News Summary - 6000 kg of fish brought from Mangalore was caught

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.