കൊല്ലം: ജില്ലയിൽ ഭക്ഷണശാലകളിൽ ഭക്ഷ്യസുരക്ഷ വിഭാഗത്തിന്റെ പരിശോധന തുടരുന്നു. ശനിയാഴ്ച വിവിധ സ്ഥലങ്ങളിലായി മൂന്ന് സ്ക്വാഡുകൾ 20 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. മേവറം, കരുനാഗപ്പള്ളി, ഓച്ചിറ മേഖലകളിലാണ് പരിശോധന നടത്തിയത്. ക്രമക്കേട് കണ്ടെത്തിയ ഒരു ഹോട്ടലിന്റെ പ്രവർത്തനം നിർത്തിവെപ്പിച്ചു.
ഓച്ചിറ മാർക്കറ്റിന് സമീപം കേരള ഹോട്ടലാണ് അടപ്പിച്ചത്. വരും ദിവസങ്ങളിലും കർശന പരിശോധന തുടരും. പരാതികൾ 1800 425 1125 എന്ന ടോൾ ഫ്രീ നമ്പറിൽ അറിയിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.