കൊല്ലത്ത്​ യൂത്ത്​ കോൺഗ്രസ്​ നേതാവി​െൻറ വീടിന്​ നേരെ ആക്രമണം; ബൈക്കിന്​ തീയിട്ടു

ഇരവിപുരം (കൊല്ലം): കിളികൊല്ലൂരിൽ യൂത്ത് കോൺഗ്രസ് നേതാവി​െൻറ വീടിന് നേരേ ആക്രമണം. യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറി അയത്തിൽ അനുഗ്രഹാനഗർ 228 ഇടതുണ്ടിൽ വീട്ടിൽ ഷഫീക്ക് കിളികൊല്ലൂരി​െൻറ വീടിനു നേരെയാണ്​ ആക്രമണമുണ്ടായത്​.

വ്യാഴാഴ്ച പുലർച്ചെ നാലോടെയായിരുന്നു സംഭവം. സംഘടിച്ചെത്തിയ അക്രമികൾ വീടിന്​ നേരെ ആക്രമണം നടത്തുകയും വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന ബൈക്ക് തീവെച്ച് നശിപ്പിക്കുകയും ചെയ്​തു. ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങിയപ്പോഴാണ് ബൈക്ക് കത്തുന്നത് കണ്ടത്. ഉടൻ തന്നെ തീയണക്കുകയും പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു.

സംഭവമറിഞ്ഞ് പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്, കോൺഗ്രസ് പ്രവർത്തകർ സ്ഥലത്തെത്തി. വെഞ്ഞാറംമൂട്ടിലെ ഇരട്ട കൊലപാതകത്തിന് ശേഷം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസ്​ ഓഫിസുകൾക്കും, കൊടിമരങ്ങൾക്കും നേരേ വ്യാപക അക്രമണം നടന്നുവരികയാണ്.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.