Posted On
date_range Updated On
date_range പ്രകൃതിവിരുദ്ധ പീഡനം; യുവാവ് അറസ്റ്റിൽ
അഞ്ചൽ: പതിനാറുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ 21കാരൻ അറസ്റ്റിൽ. കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത കണ്ട രക്ഷാകർത്താക്കൾ കാര്യം അന്വേഷിച്ചപ്പോഴാണ് പീഡന വിവരം മനസ്സിലായത്. തുടർന്ന് പൊലീസിൽ പരാതി നൽകി.
ഏരൂർ പൊലീസാണ് അയിലറ സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ നേരത്തേയും പലതവണ പീഡനം നടത്തിയിട്ടുള്ളതായി പൊലീസിനോട് സമ്മതിച്ചു.
പുനലൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.