Posted On
date_range Updated On
date_range വാളകം വാഹനാപകടം: ലോറി ക്ലീനറും മരിച്ചു
അഞ്ചൽ: എം.സി റോഡിൽ വാളകം ജങ്ഷനിൽ നിർത്തിയിട്ട കെ.എസ്.ആർ.ടി.സി ബസിൽ ചരക്ക് ലോറിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ ലോറി ക്ലീനറും മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ആയൂർ തോട്ടത്തറ ജയരാജ് ഭവനിൽ സത്യപാലൻ (സത്യൻ-57) ആണ് മരിച്ചത്. ജനുവരി 11ന് രാവിലെ 10 മണിയോടെയായിരുന്നു അപകടം.
ലോറി ഡ്രൈവർ കാരാളികോണം റംസി മൻസിലിൽ നാഗൂർ കനി(62) അപകടത്തിനുപിന്നാലെ മരണപ്പെട്ടിരുന്നു. ഡ്രൈവറോടൊപ്പമുണ്ടായിരുന്ന സഹായിയായിരുന്നു സത്യപാലൻ. വാഹനത്തിന്റെ ക്യാബിനിൽ കുടുങ്ങിയ ഇരുവരേയും നാട്ടുകാരും പൊലീസും ചേർന്നാണ് പുറത്തെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
രമയാണ് സത്യപാലന്‍റെ ഭാര്യ. മക്കൾ: ജയരാജ്, രാജി. മരുമക്കൾ: അഞ്ജലി, അനീഷ്. മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.