Posted On
date_range Updated On
date_range പൊലീസ് ജീപ്പും ബൈക്കും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്ക്
അഞ്ചൽ: മലയോര ഹൈവേയിൽ ഏരൂരിൽ പൊലീസ് ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. വെള്ളിയാഴ്ച വൈകീട്ട് മൂന്നരയോടെയാണ് സംഭവം.
ഇടറോഡ് വഴി ഹൈവേയിലേക്ക് കയറി ഏരൂർ ഭാഗത്തേക്ക് പോകവേ അഞ്ചൽ ഭാഗത്തു നിന്നുമെത്തിയ ബൈക്ക് ജീപ്പിൽ വന്നിടിക്കുകയായിരുന്നുവെന്ന് പറയുന്നു. ചടയമംഗലം സ്വദേശി അർഷാദ് (18) , മഞ്ഞപ്പാറ സ്വദേശി മുഹമ്മദ് ഷാ (19) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പൊലീസ് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.