പിടിയിലായ പ്രതികൾ
എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ
അഞ്ചൽ: എം.ഡി.എം.എയുമായി രണ്ടുപേരെ ഡാൻസാഫ് ടീമും അഞ്ചൽ പൊലീസും ചേർന്ന് പിടികൂടി. കോട്ടുക്കൽ വയല സുരേഷ് മന്ദിരത്തിൽ മനോജ് (28), തടിക്കാട് പുത്തൻവിള വീട്ടിൽ അലി ശർബാൻ (23) എന്നിവരാണ് പിടിയിലായത്.
ആലഞ്ചേരി ഓർത്തഡോക്സ് വലിയ പള്ളിക്ക് സമീപത്തുനിന്നും വ്യാഴാഴ്ച രാവിലെ പത്തോയോടെയാണ് കാറിൽ സഞ്ചരിച്ച ഇവർ പിടിയിലായത്. പൊലീസ് കൈകാണിച്ചിട്ടും നിർത്താതെ ചണ്ണപ്പേട്ട ഭാഗത്തേക്ക് പോയ വാഹനത്തെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. 13 ഗ്രാം എം.ഡി.എം.എയും കാറും കസ്റ്റഡിയിലെടുത്തു. റൂറൽ എസ്.പി സാബു മാത്യുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലം റൂറൽ ഡാൻസാഫ് ടീം എസ്.ഐ മാരായ കെ.എസ്. ദീപു , ബിജു ഹക്ക്, സി.പി.ഒമാരായ ടി. സജുമോൻ, പി.എസ്. അഭിലാഷ്, ദിലീപ്, വിപിൻ ക്ളീറ്റസ് എന്നിവരും അഞ്ചൽ എസ്.ഐ പ്രജീഷ് കുമാർ, മധു, ഉദയൻ സി.പി.ഒമാരായ സന്തോഷ് ചെട്ടിയാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടി കൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.