Posted On
date_range Updated On
date_range രണ്ട് ആടുകളെ നായ്ക്കൾ കടിച്ചുകൊന്നു
തിരുവല്ല: തിരുവല്ലയിലെ വെൺപാലയിൽ നായ്ക്കൂട്ടത്തിന്‍റെ ആക്രമണത്തിൽ രണ്ട് ആടുകൾ ചത്തു. വെൺപാല വെട്ടിക്കാട്ട് വീട്ടിൽ അഭിലാഷിന്‍റെ ആടുകളാണ് ചത്തത്. മറ്റൊരാടിന് പരിക്കേറ്റിട്ടുമുണ്ട്.
ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. പുരയിടത്തിൽ നിന്നും ആടുകളുടെ കരച്ചിൽ കേട്ട് വീട്ടുകാർ എത്തിയതോടെ നായ്ക്കൂട്ടം ഓടി മറഞ്ഞു. പ്രദേശത്തെ നിരവധി താറാവുകളെയും കോഴികളെയും അടുത്തിടെ നായ്ക്കൂട്ടങ്ങൾ കടിച്ചു കൊന്നിരുന്നു.
തെരുവ് നായ് ശല്യത്തിന് പരിഹാരം കാണാൻ ഗ്രാമപഞ്ചായത്ത് മുൻ കൈയ്യെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.