Posted On
date_range Updated On
date_range കാണിക്കവഞ്ചി മോഷ്ടാവ് മോട്ടോർ പമ്പും കവർന്നു
അഞ്ചൽ: ക്ഷേത്രത്തിലെ കാണിക്ക വഞ്ചി തകർത്ത് പണം മോഷ്ടിച്ച കേസിൽ അറസ്റ്റിലായ പ്രതി സമീപത്തെ കിണറ്റിൽനിന്ന് മോട്ടോർ പമ്പും കവർന്നു.
വടമൺ മലെവട്ടം ക്ഷേത്രത്തിലെ മോഷണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ മലവെട്ടം രജനീഭവനിൽ രാജേഷിനെ (30) പൊലീസ് വിശദമായി ചോദ്യംചെയ്യെവയാണ് മറ്റ് മോഷണങ്ങളും സമ്മതിച്ചത്.
വടമൺ രോഹിണി എസ്റ്റേറ്റിലെ കിണറ്റിൽ സ്ഥാപിച്ചിരുന്ന 9500 രൂപ വിലവരുന്ന മോട്ടോർ പമ്പാണ് മോഷ്ടിച്ചത്. കേസിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിച്ചുവരുന്നതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.