Posted On
date_range Updated On
date_range ബുക്ക് സ്റ്റാളിലെ മോഷണക്കേസ്; പ്രതി പിടിയിൽ
അഞ്ചൽ: ബുക്ക് സ്റ്റാളിൽ മോഷണം നടത്തിയ കേസിലെ പ്രതി പിടിയിലായി. ആലഞ്ചേരി സെൻറ് മേരീസ് ഓർത്തഡോക്സ് പള്ളി കോമ്പൗണ്ടിലുള്ള ബുക്ക് സ്റ്റാൾ കുത്തിത്തുറന്ന് മേശയിലുണ്ടായിരുന്ന 4000 രൂപ മോഷ്ടിച്ച കേസിലെ പ്രതിയായ ഏരൂർ ആലഞ്ചേരി പണ്ടാരക്കോണം വാഴവിള പുത്തൻവീട്ടിൽ ജനി(44)യാണ് അഞ്ചൽ പൊലീസിെൻറ പിടിയിലായത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് മോഷണം നടന്നത്. പള്ളി അധികൃതരുടെ പരാതിയെത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പുനലൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.