Posted On
date_range Updated On
date_range യുവതി കിണറ്റിൽ ചാടി ജീവനൊടുക്കി
അഞ്ചൽ: യുവതിയായ വീട്ടമ്മ കിണറ്റിൽ ചാടി ജീവനൊടുക്കി. ഇടമുളയ്ക്കൽ കൈപ്പള്ളി തൊള്ളൂർ മാധവത്തിൽ സജി കുമാറിന്‍റെ ഭാര്യ സജിത (36) യാണ് ബുധനാഴ്ച രാവിലെ എട്ടോടെ വീട്ടുമുറ്റത്തെ കിണറ്റിൽ ചാടിയത്. ഉടന്‍തന്നെ ബന്ധുക്കളും പരിസരവാസികളും ചേർന്ന് സജിതയെ കിണറ്റില്‍ നിന്നു പുറത്തെടുത്ത് അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
കുടുംബപ്രശ്നങ്ങളാണ് ജീവനൊടുക്കാൻ കാരണമെന്ന് പറയപ്പെടുന്നു. സംഭവത്തിൽ അഞ്ചൽ പൊലീസ് കേസെടുത്തു. മൃതദേഹം നിയമ നടപടികൾക്കായി പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മക്കൾ: ആരോമല്‍, അര്‍ജുന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.