ഏരൂർ നെട്ടയത്ത് മഴയിൽ തകർന്ന വീട്
നിർധന ദമ്പതികളുടെ വീട് തകർന്നു
അഞ്ചൽ: രോഗികളും നിർധനരുമായ വൃദ്ധദമ്പതികളുടെ വീട് തകർന്നു. ഏരൂർ പഞ്ചായത്തിലെ നെട്ടയം വെള്ളാരംകുന്ന് ബിന്ദുവിലാസത്തിൽ ചന്ദ്രശേഖരൻപിള്ള-ഗിരിജകുമാരി ദമ്പതികളുടെ ഓട് മേഞ്ഞ വീടിന്റെ മേൽക്കൂരയാണ് കഴിഞ്ഞദിവസം വൈകീട്ട് ഏഴോടെ ശക്തമായ മഴയിൽ തകർന്നുവീണത്.
സംഭവസമയം വീട്ടിലുണ്ടായിരുന്ന ഇരുവരും ശബ്ദം കേട്ട് പെട്ടെന്ന് മുറ്റത്തേക്കിറങ്ങിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഓടും തടിക്കഷണങ്ങളും വീണ് വീട്ടുപകരണങ്ങൾ നശിച്ചു. ദമ്പതികൾ ഇപ്പോൾ താൽക്കാലികമായി അന്തിയുറങ്ങുന്നത് അയൽവീട്ടിലാണ്.
ലൈഫ് ഭവനപദ്ധതിയിലേക്ക് രണ്ടുതവണ അപേക്ഷ നൽകിയിട്ടും പരിഗണിക്കപ്പെട്ടില്ലെന്ന് ദമ്പതികൾ പറഞ്ഞു. ചന്ദ്രശേഖരൻപിള്ളയുടെ തൊഴിലുറപ്പ് തൊഴിലാണ് ഏക വരുമാനമാർഗം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.