വാളകത്ത് നിയന്ത്രണംവിട്ട് മറിഞ്ഞ പൊലീസ് വാഹനം
Posted On
date_range Updated On
date_range പൊലീസ് ജീപ്പ് മറിഞ്ഞു, ഉദ്യോഗസ്ഥർക്ക് നിസാര പരിക്ക്
അഞ്ചൽ: എം.സി റോഡിൽ പൊലീസ് ജീപ്പ് മറിഞ്ഞു. വാഹനത്തിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ നിസാര പരിക്കുകളോടെ രക്ഷപെട്ടു.
വ്യാഴാഴ്ച രാവിലെ എട്ടരയോടെ വാളകം ബഥനി സ്കൂളിന് സമീപമാണ് അപകടം. നിർത്തിയിട്ടിരുന്ന മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കവേ എതിരേ വന്ന ഓട്ടോറിക്ഷയെ ഇടിക്കാതിരിക്കാൻ പെട്ടെന്ന് വെട്ടിത്തിരിക്കുന്നതിനിടെയാണ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞത്. തിരുവനന്തപുരം എ.ആർ ക്യാമ്പിലെതാണ് മറിഞ്ഞ വാഹനം. കൊട്ടാരക്കര ഭാഗത്തു നിന്ന് തിരുവനന്തപുരത്തേക്ക് പോയതാണ്. വാളകം ഔട്ട് സ്റ്റേഷനിലെ പൊലീസെത്തി നടപടികളെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.