Posted On
date_range Updated On
date_range സ്കൂൾ വിദ്യാർഥികൾക്ക് മർദനം: രണ്ടുപേർ അറസ്റ്റിൽ
അഞ്ചൽ: സ്കൂളിന് മുന്നിൽ ബസ് കാത്ത് നിന്ന വിദ്യാർഥികളെ ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്ത രണ്ടു പേരെ ഏരൂർ പൊലീസ് അറസ്റ്റ് ചെയ്തു. അയിലറ സ്വദേശി മനു (24), ഏരൂർ സ്വദേശി അനിൽ (26) എന്നിവരാണ് അറസ്റ്റിലായത്.ഏരൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥികൾക്ക് നേരേയാണ് ആക്രമണമുണ്ടായത്.
കഴിഞ്ഞ ദിവസം മദ്യപിച്ചെത്തിയ മനുവും അനിലും ക്ലാസ് കഴിഞ്ഞ് ബസ് കാത്ത് നിൽക്കുന്ന വിദ്യാർത്ഥികളുടെ അടുത്തെത്തി തള്ളിമാറ്റുകയും കരണത്തടിക്കുകയും തെറി പറയുകയും ചെയ്തുവത്രേ. വിവരം കുട്ടികൾ വീടുകളിൽ അറിയിച്ചതിനെത്തുടർന്ന് രക്ഷിതാക്കൽ ഏരൂർ പൊലീസിലും സ്കൂൾ അധികൃതർക്കും പരാതി നൽകി. പരാതിയെ തുടർന്ന് പൊലീസ് ഇരുവരേയും അറസ്റ്റ് ചെയ്തു. പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.