Posted On
date_range Updated On
date_range അഞ്ചലിൽ റോഡ് ഇടിഞ്ഞു വീണു
അഞ്ചൽ: ശക്തമായ മഴയെത്തുടർന്ന് റോഡ് ഇടിഞ്ഞുവീണു. അഞ്ചൽ - ആയൂർ പാതയിൽ പെരുങ്ങള്ളൂരിലാണ് റോഡിന്റെ പകുതിയിലേറെ ഭാഗം ഇടിഞ്ഞത്. ഇത്തിക്കരയാറിനോട് ചേർന്നാണ് ഇവിടെ റോഡ് കടന്നു പോകുന്നത്.
നവീകരണത്തിന്റെ ഭാഗമായി കലുങ്കിന്റെ നിർമ്മാണ പ്രവർത്തങ്ങൾ നടന്നുവരികയായിരുന്നു. ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായും നിരോധിച്ചു.
ആയുർ ഭാഗത്ത് നിന്നും അഞ്ചലേക്കും തിരികെയും പോകേണ്ട വാഹനങ്ങളെ ഇടറോഡുകളിലൂടെ നാട്ടുകാരും പൊലീസും ചേർന്ന് തിരിച്ചുവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.