സുഭാഷ്
Posted On
date_range Updated On
date_range പോക്സോ കേസ് പ്രതിക്ക് കഠിനതടവും പിഴയും
അഞ്ചൽ: പത്ത് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിക്ക് അഞ്ച് വർഷം കഠിനതടവും 30000 രൂപ പിഴയും. പിഴ ഒടുക്കാത്തപക്ഷം ആറ് മാസം കൂടി ജയിൽ ശിക്ഷ അനുഭവിക്കണം. ഏരൂർ വിളക്കുപാറ ദർഭപ്പണ സ്വദേശി സുഭാഷിനെയാണ് (40) പുനലൂർ ഫാസ്റ്റ്ട്രാക്ക് സ്പെഷൽ കോടതി ശിക്ഷിച്ചത്.
2017 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുളിമുറിയിൽ കുളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ ബലാത്സംഗത്തിന് ശ്രമിക്കുകയായിരുന്നു. മാതാപിതാക്കളുടെ പരാതിയിൽ ഏരൂർ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. പ്രതിയെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.