തൊഴിലുറപ്പ് പദ്ധതിയിൽ അഴിമതി കാട്ടിയ ബ്ലോക്ക് പഞ്ചായത്തംഗം രാജി െവക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ അഞ്ചലിൽ നടത്തിയ പ്രതിഷേധ പ്രകടനം
Posted On
date_range Updated On
date_range ബ്ലോക്ക് പഞ്ചായത്തംഗത്തിനെതിരെ പ്രതിഷേധം
അഞ്ചൽ: തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിലെടുക്കാതെ മസ്റ്റർ റോളിൽ ഒപ്പിടുകയും അതേ ദിവസങ്ങളിൽ പഞ്ചായത്ത് കമ്മിറ്റിയിൽ ഹാജരാകുകയും ചെയ്ത ബ്ലോക്ക് പഞ്ചായത്തംഗം രാജിെവക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് അഞ്ചൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാർച്ച് നടത്തി. പഞ്ചായത്തംഗം തോയിത്തല മോഹനൻ ഉദ്ഘാടനം ചെയ്തു. ശ്രീകുമാർ അധ്യക്ഷത വഹിച്ചു.
ബി. സേതുനാഥ്, ഏറം സന്തോഷ്, ജാസ്മി മഞ്ചൂർ, എസ്. ഷീജ, വലിയവിള വേണുലാൽ, സന്തോഷ് പനയംചേരി, ഷെറിൻ അഞ്ചൽ, ഏറം റെജി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.