അനിൽകുമാർ
Posted On
date_range Updated On
date_range ക്ഷേത്രത്തിൽ അധികാരത്തർക്കം: ഭരണസമിതി പ്രസിഡന്‍റിന് കുത്തേറ്റു
അഞ്ചൽ: അയിലറ ആയിരവല്ലി മഹാദേവ ക്ഷേത്ര ഭരണസമിതി പ്രസിഡന്‍റ് കലുങ്ക് ജങ്ഷനിൽ മുരളി ഭവനിൽ മുരളീധരൻപിള്ള (60) ക്ക് കുത്തേറ്റു.
സംഭവത്തിൽ അയിലറ അജി ഭവനിൽ അനിൽകുമാർ (46) അറസ്റ്റിലായി. ഭരണാധികാരത്തെപ്പറ്റി ട്രസ്റ്റ് ഭാരവാഹികളും വിശ്വാസികളും തമ്മിൽ കോടതിയിൽ കേസ് നിലവിലുണ്ട്.
ഈ വർഷത്തെ ഉത്സവം നടത്തിപ്പ് ചുമതല പൊതുജനങ്ങൾക്കായിരുന്നു. മധ്യസ്ഥ ചർച്ചയിലുണ്ടാക്കിയ കരാർ പ്രകാരം ഉത്സവശേഷം ക്ഷേത്രത്തിന്‍റെ താക്കോൽ ഭരണസമിതിക്ക് തിരികെ കൈമാറി. ഇതിനെത്തുടർന്ന് തർക്കം വീണ്ടും രൂക്ഷമാകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.