ഷാജി
Posted On
date_range Updated On
date_range പോക്സോ കേസ് പ്രതി 13 വർഷങ്ങൾക്ക് ശേഷം പിടിയിൽ
അഞ്ചൽ: പോക്സോ കേസിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതിയെ 13 വർഷങ്ങൾക്ക് ശേഷം അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു. പുനലൂർ സ്വദേശി ഷാജി (42-സാജൻ)യെയാണ് പുനലൂരിൽനിന്ന് അറസ്റ്റ് ചെയ്തത്. 2010ൽ ഏരൂർ സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ്. കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം വിചാരണ വേളയിൽ മുങ്ങുകയായിരുന്നു. കൊല്ലം അഡീഷനൽ സെഷൻസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.