Posted On
date_range Updated On
date_range കടന്നൽ കുത്തേറ്റ് നിരവധി പേർക്ക് പരിക്ക്
അഞ്ചൽ: കടന്നൽ കുത്തേറ്റ് നിരവധി പേർക്ക് പരിക്കേറ്റു. ഏരൂർ പത്തടിയിലെ സ്വകാര്യ പുരയിടത്തിലെ തെങ്ങിൻ മുകളിൽ കൂടുകൂട്ടിയിരുന്ന കടന്നൽ ഇളകി പ്രദേശവാസികളെ കുത്തുകയായിരുന്നെന്നാണ് വിവരം.
മുപ്പതോളം പേർ കടന്നൽകുത്തേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സതേടി. നാട്ടുകാർ വിവരം അറിയിച്ചതിനെതുടർന്ന് പുനലൂരിൽനിന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തിയെങ്കിലും കടന്നലിനെ നീക്കാൻ കഴിഞ്ഞില്ല.
പിന്നീട് നാട്ടുകാർ നാടൻ സാങ്കേതികവിദ്യ ഉപയോഗിച്ച് കടന്നലിനെ നീക്കം ചെയ്തു. ഏതാനും വളർത്തുമൃഗങ്ങൾക്കും കടന്നലിെൻറ കുത്തേറ്റതായി പറയപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.