Posted On
date_range Updated On
date_range പട്ടികജാതിക്കാരന് മർദനം; ഗ്രാമപഞ്ചായത്തംഗം അറസ്റ്റിൽ
അഞ്ചൽ: പട്ടികജാതി വിഭാഗത്തിൽപെട്ടയാളെ മർദിച്ചതുമായി ബന്ധപ്പെട്ട കേസിൽ ഗ്രാമപഞ്ചായത്തംഗത്തെ അറസ്റ്റ് ചെയ്തു. ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്ത് പൊടിയാട്ടുവിള വാർഡ് മെംബറും സി.പി.ഐ ജില്ല കമ്മിറ്റിയംഗവുമായ കെ.സി. ജോസാണ് അറസ്റ്റിലായത്. കഴിഞ്ഞമാസം ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം.
രാത്രിയിൽ വീട്ടിലെത്തി മർദിച്ച് മുറിവേൽപിക്കുകയും ജാതിപ്പേര് വിളിച്ച് അപമാനിക്കുകയും ചെയ്തെന്നുകാട്ടി പൊടിയാട്ടുവിള കുരുവിക്കുന്ന് കോളനിയിൽ സന്തോഷ് ഭവനിൽ തമ്പി (50) നൽകിയ പരാതിയിലാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.