ലങ്കേഷ്
Posted On
date_range Updated On
date_range വീട്ടിൽ സൂക്ഷിച്ച വാറ്റുചാരായവും കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ
അഞ്ചൽ: വീട്ടിൽ സൂക്ഷിച്ച ആറ് ലിറ്റർ വാറ്റ് ചാരായവും 1.6 കിലോ കഞ്ചാവുമായി ഒരാളെ അഞ്ചൽ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. അഞ്ചൽ അഗസ്ത്യക്കോട് ലങ്കേഷ് ഭവനിൽ ലങ്കേഷ് (30) ആണ് അറസ്റ്റിലായത്. രഹസ്യ വിവരത്തെത്തുടർന്ന് കഴിഞ്ഞ ദിവസം വൈകീട്ട് എക്സൈസ് സംഘം വീട്ടിൽ നടത്തിയ റെയ്ഡിലാണ് ലങ്കേഷ് പിടിയിലായത്. നേരത്തേയും ഇയാൾ മദ്യം, കഞ്ചാവ് കേസുകളിൽ പെട്ടിട്ടുള്ളതാണെന്ന് എക്സൈസ് പറഞ്ഞു. എക്സൈസ് ഇൻസ്പെക്ടർ ബിജു എൻ. ബേബി, പ്രിവൻറിവ് ഓഫിസർമാരായ സുജിത്കുമാർ, വൈ. അനിൽ, സി.ഇ.ഒമാരായ എസ്. ബിനു, എസ്. പ്രദീപ്, ജി. അഭിലാഷ്, അജീഷ് മധു, കെ.കെ. നിനീഷ്, ടോണി പൊടിക്കുഞ്ഞ്, വനിതാ സിവിൽ എക്സൈസ് ഓഫിസർ സരിത എന്നിവരടങ്ങിയ എക്സൈസ് സംഘമാണ് റെയ്ഡ് നടത്തിയത്. പുനലൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.