Posted On
date_range Updated On
date_range രണ്ട് കിലോ കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ
അഞ്ചൽ: രണ്ട് കിലോ കഞ്ചാവുമായി ഒരാളെ അഞ്ചൽ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. വാളക്കോട് സ്വദേശി വിജയ് (41) ആണ് അറസ്റ്റിലായത്. രഹസ്യ വിവരത്തെത്തുടർന്ന് പ്രദേശത്ത് നടത്തിയ തെരച്ചിലിലാണ് വിജയ് കസ്റ്റഡിയിലായത്.
കഞ്ചാവിനോടൊപ്പം ഒരു മൊബൈൽ ഫോണും പിടിച്ചെടുത്തിട്ടുണ്ട്.
എക്സൈസ് ഇൻസ്പെക്ടർ ബിജു എൻ. ബേബിയുടെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് റെയ്ഡ് നടത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.