Posted On
date_range Updated On
date_range ഭക്തിഗാനത്തിന് പകരം സിനിമാഗാനം ഇടാൻ സമ്മതിച്ചില്ല; അച്ഛനെയും മകനെയും കുത്തിക്കൊല്ലാൻ ശ്രമിച്ച യുവാവ് പിടിയിൽ
അഞ്ചാലുംമൂട്: വൃശ്ചിക വിളക്കിനോടനുബന്ധിച്ച് ഭക്തിഗാനത്തിന് പകരം സിനിമാഗാനം ഇടാൻ സമ്മതിക്കാതിരുന്ന യുവാവിനെയും ഇയാളെ അക്രമിയിൽനിന്ന് രക്ഷിക്കാൻ ശ്രമിച്ച പിതാവിനെയും കുത്തി പരിക്കേൽപിച്ചയാൾ പിടിയിലായി. പനയം ചോനംചിറ ബാബു ഭവനിൽ ബൈജു (37) ആണ് പിടിയിലായത്.
വൃശ്ചികോത്സവത്തിനോടനുബന്ധിച്ച് കഞ്ഞിവീഴ്ത്ത് സദ്യ സ്ഥലത്താണ് ആക്രമണം നടത്തിയത്. അഞ്ചാലുംമൂട് ഇൻസ്പെക്ടർ സി. ദേവരാജെൻറ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ ശ്യാം, ഹരികുമാർ, സിറാജുദ്ദീൻ, സി.പി.ഒ സുനിൽ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.