മു​ഹ​മ്മ​ദ് അ​ലി​

മാല പൊട്ടിക്കാനുള്ള ശ്രമത്തിനിടെ ഒരാൾ പിടിയിൽ

അ​ഞ്ച​ൽ: പ​ട്ടാ​പ്പ​ക​ൽ റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​യ വീ​ട്ട​മ്മ​യു​ടെ മാ​ല പൊ​ട്ടി​ച്ചു ക​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ഒ​രാ​ളെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പൊ​ലീ​സി​ന് കൈ​മാ​റി.

കൊ​ട്ടി​യം ന​ജീം മ​ൻ​സി​ലി​ൽ മു​ഹ​മ്മ​ദ് അ​ലി​യാ​ണ് (21) പി​ടി​യി​ലാ​യ​ത്. ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ ആ​യൂ​ർ-​ഓ​യൂ​ർ റോ​ഡി​ൽ ചെ​റി​യ​വെ​ളി​ന​ല്ലൂ​ർ ജ​ങ്ഷ​ന് സ​മീ​പ​മാ​ണ് സം​ഭ​വം.

റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​യ വീ​ട്ട​മ്മ​യു​ടെ പി​ന്നി​ലൂ​ടെ ബൈ​ക്കി​ലെ​ത്തി​യ മു​ഹ​മ്മ​ദ് അ​ലി​യും കൂ​ട്ടു​കാ​ര​നും ചേ​ർ​ന്ന് മാ​ല പൊ​ട്ടി​ച്ചെ​ടു​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും വീ​ട്ട​മ്മ​യു​ടെ ചെ​റു​ത്തു​നി​ൽ​പ്പും ബ​ഹ​ള​വും ക​ണ്ട് ഇ​തു​വ​ഴി​യെ​ത്തി​യ കാ​ർ യാ​ത്രി​ക​ർ മു​ഹ​മ്മ​ദ് അ​ലി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

ഈ ​സ​മ​യം ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന​യാ​ൾ ര​ക്ഷ​പ്പെ​ട്ടു. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ ച​ട​യ​മം​ഗ​ലം പൊ​ലീ​സ് മോ​ഷ്​​ടാ​വി​നെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. ര​ക്ഷ​പ്പെ​ട്ട​യാ​ൾ​ക്കു​വേ​ണ്ടി​യു​ള്ള അ​ന്വേ​ഷ​ണം പൊ​ലീ​സ് ആ​രം​ഭി​ച്ചു.

Tags:    
News Summary - Man arrested for trying to snatch necklace

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.