ഷാജഹാൻ
Posted On
date_range Updated On
date_range പോക്സോ കേസ് പ്രതിക്ക് കഠിനതടവും പിഴയും
അഞ്ചൽ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിക്ക് 10 വർഷം കഠിനതടവും 40,000 രൂപ പിഴയും ശിക്ഷ.
അഞ്ചൽ പൊലീസ് പോക്സോ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ തടിക്കാട് സ്വദേശിയായ ഷാജഹാനെയാണ് (55) പുനലൂര്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ശിക്ഷിച്ചത്. 2020 നവംബറിലാണ് കേസിനാസ്പദമായ സംഭവം. ഒരു വര്‍ഷംകൊണ്ട് വിചാരണ പൂര്‍ത്തിയാക്കി ശിക്ഷവിധിക്കുകയായിരുന്നു.
പിഴത്തുക അതിജീവിതക്ക് നല്‍കാനും പിഴ ഒടുക്കാത്ത പക്ഷം 20 മാസം കൂടി അധികമായി കഠിന തടവ് അനുഭക്കണമെന്നും വിധിച്ചിട്ടുണ്ട്. സ്പെഷല്‍ ജില്ല ജഡ്ജി മുഹമദ് റയീസാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.പി. അജിത്ത് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.