ബിജു    

ഹോട്ടലിൽ വിദേശ മദ്യവിൽപ്പന; ഉടമ അറസ്റ്റിൽ

അഞ്ചൽ: ഹോട്ടലിൻെറ മറവിൽ വിദേശ മദ്യവിൽപ്പന നടത്തി വന്നയാളെ അഞ്ചൽ എക്സൈസ് സംഘം പിടികൂടി. വടമൺ അമ്പലക്കോണം മൊട്ടലുവിള വീട്ടിൽ ബിജു (42) ആണ് പിടിയിലായത്.

ഏറം ജംഗ്ഷനിൽ ബിജു നടത്തിവരുന്ന ചോതി ഹോട്ടലിൽ വിദേശമദ്യ വിൽപ്പന നടക്കുന്നതായുള്ള രഹസ്യവിവരത്തിൻെറ അടിസ്ഥാനത്തിൽ അഞ്ചൽ എക് സൈസ് സംഘം നടത്തിയ റെയ്‌ഡിൽ 10 കുപ്പിയോളം വിദേശ മദ്യം പിടികൂടുകയായിരുന്നു.

നേരത്തെയും ബിജുവിനെതിരെ സമാന രീതിയിൽ വിദേശ മദ്യവിൽപ്പന നടത്തിയതിന് അഞ്ചൽ എക്​സൈസ് കേസ് എടുത്തിട്ടുണ്ട്. പ്രതിയെ പുനലൂർ കോടതിയിൽ ഹാജരാക്കി.

Tags:    
News Summary - Foreign liquor sales at hotel; Owner arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.