Posted On
date_range Updated On
date_range ദേശീയ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത ജീവൻ ജയകുമാറിനെ അനുമോദിച്ചു
അഞ്ചൽ: പഞ്ചാബിൽ നടന്ന ദേശീയ സോഫ്റ്റ് ബോൾ ജൂനിയർ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത ജീവൻ ജയകുമാറിനെ കേരള പാണർ സമാജത്തിന്‍റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. കെ. പി. എസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് സദാനന്ദൻ കണ്ണനല്ലൂർ പൊന്നാടയണിയിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.ആർ. രാജേന്ദ്രൻ മൊമെന്‍റോ നൽകി.
സംസ്ഥാന കമ്മിറ്റി അംഗം അജനി കുമാർ, ജില്ല സെക്രട്ടറി വിനോദ് പട്ടാഴി, ജോയിന്‍റ് സെക്രട്ടറി ഗിരീഷ് കീഴ്തോണി എന്നിവർ സംബന്ധിച്ചു.
അഞ്ചൽ പനച്ച വിളയിൽ ജെ.എസ് വില്ലയിൽ ജയകുമാറിന്‍റെയും സ്വപ്നയുടേയും മകനാണ് ജീവൻ ജയകുമാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.