അഞ്ചല്‍: ഭക്ഷ്യകിറ്റുകള്‍ നിറക്കുന്നതുമായി ബന്ധപ്പെട്ട് സി.പി.ഐ-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാൾക്ക് പരിക്ക്. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡൻറ് എച്ച്. സുനില്‍ ദത്തിനാണ് പരിക്കേറ്റത്. ഇയാളെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം രാവിലെ പത്തോടെ കരുകോണിലാണ് സംഭവം.
സപ്ലൈകോ വഴി വിതരണം ചെയ്യുന്ന ഭക്ഷ്യകിറ്റുകള്‍ പായ്ക്ക് ചെയ്യാൻ കരുകോണില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നാല് വനിതകളെ നിയമിച്ചിരുന്നു. സി.പി.ഐ പ്രവര്‍ത്തകര്‍ ഇടപെട്ട് നാലുപേരക്കൂടി നിയമിച്ചതാണ് സംഘര്‍ഷത്തിന് കാരണം. കോണ്‍ഗ്രസ് അനുഭാവികളായിരുന്നവരെ പിരിച്ചുവിട്ടാണ് പുതിയ ആളുകളെ ജോലിക്കെടുത്തതെന്നാരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബഹളം വെക്കുകയും തുടര്‍ന്ന് സി.പി.ഐ പ്രവർത്തകരുമായി വാക്കുതര്‍ക്കമുണ്ടാവുകയും ചെയ്തു.
പൊലീസെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയത്. തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് സപ്ലൈകോ അധികൃതരും സി.പി.ഐ, കോണ്‍ഗ്രസ് നേതാക്കളും തമ്മില്‍ ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമാകാത്തതിനെത്തുടര്ന്ന് പാക്കിങ് സെൻറര്‍ താല്‍ക്കാലികമായി കരുകോണില്നിന്ന് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.