Posted On
date_range Updated On
date_range രാത്രി വീട് ആക്രമിച്ച് ജനൽ തകർത്തു; മൂന്ന് പേർക്കെതിരെ കേസ്
അഞ്ചൽ: രാത്രി വീടിന് നേരെ ആക്രമണം നടത്തി ജനൽ ചില്ല് തകർത്തതായി കുടുംബത്തിന്‍റെ പരാതി. പരാതിയിൽ മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു.
ഏരൂർ ചില്ലിങ് പ്ലാന്‍റിൽ ആർ.എസ് ഭവനിൽ രാമചന്ദ്രന്‍റെ വീടിനു നേരെ കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെ ബൈക്കിലെത്തിയ സംഘം അക്രമം നടത്തിയെന്നാണ് പരാതി. ദിവസങ്ങൾക്ക് മുമ്പ് ഇവിടെ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതേത്തുടർന്ന് ഏതാനും പേർ റിമാൻഡിൽ കഴിയുകയാണ്. ഇതിലുള്ള വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്നാണ് കുടുംബം പറയുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് ചില്ലിങ് പ്ലാന്‍റ് സ്വദേശികളായ മൂന്നു പേർക്കെതിരേ പൊലീസ് കേസെടുത്തു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് ഏരൂർ പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.