മലയോര ഹൈവേയിൽ നിയന്ത്രണം വിട്ട കാർ കുഴിയിൽ വീണ നിലയിൽ
Posted On
date_range Updated On
date_range നിയന്ത്രണംവിട്ട കാർ കുഴിയിലേക്ക് മറിഞ്ഞു
അഞ്ചൽ: മലയോര ഹൈവേയിൽ നിയന്ത്രണംവിട്ട കാർ കുഴിയിലേക്ക് മറിഞ്ഞു. പുനലൂർ-അഞ്ചൽ പാതയിൽ കുരുവിക്കോണം അമിനിറ്റി സെൻ്ററിന് സമീപം വൈകിട്ട് നാല് മണിയോടെയാണ് സംഭവം.
അഞ്ചലിൽ നിന്നും പുനലൂർ ഭാഗത്തേക്ക് പോയ കാർ എതിരേ വന്ന വാഹനത്തിന് വശം കൊടുക്കവേ നിയന്ത്രണംതെറ്റി കുഴിയിലേക്ക് മറിയുകയായിരുന്നു. കാറിലുണ്ടായിരുന്നത് ഓടിച്ചിരുന്നയാൾ മാത്രമാണ്. ഓടിക്കൂടിയ നാട്ടുകാർ ഇയാളെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.