മലയോര ഹൈവേയിൽ കരവാളൂരിലുണ്ടായ അപകടം
Posted On
date_range Updated On
date_range മലയോര ഹൈവേയിൽ കാർ തലകീഴായി മറിഞ്ഞു
പുനലൂർ: മലയോര ഹൈവേയിൽ കരവാളൂർ കനാൽ ജങ്ഷനിൽ കെരീത് മാർത്തോമ പള്ളിക്ക് സമീപം കാർ തലകീഴായി മറിഞ്ഞു. വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം. കനത്ത മഴയിൽ റോഡിൽ തെന്നി കാർ നിയന്ത്രണംവിട്ടതാണ് അപകടത്തിന് ഇടയാക്കിയത്.
എതിർദിശയിൽ വാഹനങ്ങൾ വരാത്തതിനാൽ മറ്റ് അപകടങ്ങൾ ഒഴിവായി. കാറോടിച്ചിരുന്നയാൾ മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്. പരിക്കില്ലാതെ രക്ഷപ്പെട്ടു. മലയോര ഹൈവേയുടെ പണി പൂർത്തിയായതോടെ അഞ്ചൽ - പുനലൂർ മേഖലയിൽ വാഹനങ്ങളുടെ അമിതവേഗം പലപ്പോഴും അപകടങ്ങളുണ്ടാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.