Posted On
date_range Updated On
date_range ഒറ്റയ്ക്ക് താമസിച്ചിരുന്നയാളെ മരിച്ച നിലയിൽ കണ്ടെത്തി
അഞ്ചൽ: ഒറ്റയ്ക്ക് താമസിച്ചു വന്നയാൾ വീട്ടിനുള്ളിൽ മരിച്ച നിലയിൽ. ഇടയം രഘുവിലാസത്തിൽ ആർ. അനിൽ കുമാർ (55) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് മരണ വിവരം അറിഞ്ഞത്.
അടുത്ത സുഹൃത്ത് ഫോണിൽ വിളിച്ചപ്പോൾ പ്രതികരണമില്ലാതിരുന്നതിനാൽ വീട്ടിലെത്തി പരിശോധിക്കുകയായിരുന്നു. അഞ്ചൽ പൊലീസ് സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
പരേതരായ രാഘവൻ നായർ, ഭാനുമതിയമ്മ എന്നിവരാണ് മാതാപിതാക്കൾ. സഹോദരങ്ങൾ: പരേതനായ മധുസൂദനൻ നായർ, മാധുരി, സരള, വത്സല പരേതയായ തങ്കമണി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.